അലാസ്കയിൽ വിമാനം കാണാതായി
Saturday, February 8, 2025 12:22 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ അലാസ്കയിൽ പത്തുപേരുമായി യാത്രാവിമാനം കാണാതായി.
അലാസ്കയിലെ നോം എന്ന സ്ഥലത്തിനടുത്തുവച്ച് റഡാറിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. അലാസ്കയിലെ ബെറിംഗ് എയർ എന്ന എയർലൈൻസിന്റെ ചെറുവിമാനത്തിൽ ഒന്പതു യാത്രക്കാരും പൈലറ്റുമാണ് ഉണ്ടായിരുന്നത്.