സ്വീഡനിൽ സ്കൂളിൽ വെടിവയ്പ്: 10 പേർ മരിച്ചു
Wednesday, February 5, 2025 2:41 AM IST
സ്റ്റോക്ക്ഹോം: സ്വീഡനിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ പ്രതിയുൾപ്പെടെ 10 പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. സെൻട്രൽ സ്വീഡനിലെ ഒറെബ്രോ നഗരത്തിലുള്ള റിസ്ബെർഗ്സ്ക സ്കൂളിൽ പ്രാദേശികസമയം ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം.
വെടിയൊച്ച കേട്ടതോടെ വിദ്യാർഥികളും അധ്യാപകരും കസേരയ്ക്കടിയിൽ ഒളിച്ചു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് അക്രമിയെ വെടിവച്ചുവീഴ്ത്തി.
അപകടം ഒഴിവായിട്ടില്ലെന്നും അഭയാർഥികൾക്കായുള്ള വൊക്കേഷണൽ ട്രെയിനിംഗ് കേന്ദ്രമടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കാന്പസിൽ തെരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.