അർജന്റീനയും ലോകാരോഗ്യ സംഘടനയിൽനിന്നു പിന്മാറുന്നു
Thursday, February 6, 2025 3:53 AM IST
ബുവാനോസ് ആരിസ്: ലോകാരോഗ്യ സംഘടനയിൽനിന്നു പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച് അർജന്റൈൻ പ്രസിഡന്റ് ഹാവിയർ മിലേ. കോവിഡ് കാലത്തുണ്ടായ ഭിന്നതയാണ് പിന്മാറ്റത്തിനു കാരണം. ലോകാരോഗ്യ സംഘടനയിൽനിന്നു പിന്മാറുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.