ബംഗ്ലാദേശ് അക്രമം: 40 പേർ അറസ്റ്റിൽ
Monday, February 10, 2025 12:40 AM IST
ധാക്ക: ബംഗ്ലാദേശിൽ അവാമി ലീഗ് നേതാക്കളുടെ വീടുകൾക്കു നേരേയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് 40 പേർ അറസ്റ്റിലായി. ശനിയാഴ്ച ഇടക്കാല സർക്കാർ നടത്തിയ ഡെവിൾ ഹണ്ട് ഓപ്പറേഷനിലാണ് അക്രമികൾ അറസ്റ്റിലായത്.
വെള്ളിയാഴ്ച ഗാസിപുർ ജില്ലയിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വിദ്യാർഥി പ്രക്ഷോഭകരുടെ ആക്രമണത്തിൽ നിരവധി അവാമി ലീഗ് നേതാക്കളുടെ വീടുകൾ തകർക്കപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.