മുൻ നാറ്റോ തലവൻ ജെൻസ് സ്റ്റോൾട്ടെൻബർഗ് നോർവേ ധനമന്ത്രിയാകും
Wednesday, February 5, 2025 2:41 AM IST
ഓസ്ലോ: മുൻ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടെൻബർഗ് നോർവേ ധനമന്ത്രിയാകും. ഇന്നലെ ഇദ്ദേഹമാണ് ഇക്കാര്യം അറിയിച്ചത്. 2014 മുതൽ 2024 ഒക്ടോബർ വരെയായിരുന്നു സ്റ്റോൾട്ടെൻബർഗ് നാറ്റോ തലവനായി പ്രവർത്തിച്ചിരുന്നത്.
അതിനു മുന്പ് അദ്ദേഹം നോർവേ പ്രധാനമന്ത്രിയായിരുന്നു. മാർക് റട്ടെയാണ് നിലവിൽ നാറ്റോ തലവൻ.
സ്റ്റോൾട്ടെൻബർഗിന്റെ പാർട്ടിയായ ലേബർ പാർട്ടിയുടെ നേതാവ് ഗാർ സ്റ്റോർ ആണ് നോർവേ പ്രധാനമന്ത്രി.
സഖ്യകക്ഷിയായ സെന്റർ പാർട്ടി സർക്കാരിൽനിന്നു പിന്മാറിയതോടെ ഏതാനും മന്ത്രിസ്ഥാനം ഒഴിവു വന്നിരുന്നു. ഇതോടെയാണ് സ്റ്റോൾട്ടെൻബർഗ് ധനമന്ത്രിയാകുന്നത്.