സിറിയയിൽനിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കാൻ ആലോചന
Thursday, February 6, 2025 3:53 AM IST
വാഷിംഗ്ടൺ ഡിസി: സിറിയയിലെ അമേരിക്കൻ സേനയെ പിൻവലിക്കാൻ ട്രംപ് ഭരണകൂടം ആലോചന നടത്തുന്നതായി റിപ്പോർട്ട്. മൂന്നു മാസത്തിനുള്ളിൽ മുഴുവൻ സൈനികരെയും തിരികെയെത്തിക്കാനാണു നീക്കം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ നേരിടാനാണ് യുഎസ് സേന സിറിയയിൽ തുടരുന്നത്. രണ്ടായിരം സൈനികർ സിറിയയിലുണ്ടെന്നാണു ഡിസംബറിലെ കണക്ക്.