വെസ്റ്റ് ബാങ്കിൽ വെടിവയ്പിൽ ആറു സൈനികർക്കു പരിക്ക്; അക്രമിയെ വെടിവച്ചു കൊന്നു
Wednesday, February 5, 2025 2:41 AM IST
ജറൂസലെം: വെസ്റ്റ് ബാങ്കിലെ ചെക്പോയിന്റിൽ ഇസ്രേലി സൈനികർക്കു നേർക്കുണ്ടായ വെടിവയ്പിൽ ആറു പേർക്കു പരിക്കേറ്റു. ടായാസിറിലെ ചെക്പോയിന്റിലായിരുന്നു വെടിവയ്പ്.
സൈനികർ നടത്തിയ പ്രത്യാക്രമണത്തിൽ അക്രമി കൊല്ലപ്പെട്ടു. രണ്ടു സൈനികർക്കു ഗുരുതരമായി പരിക്കേറ്റു. ഹമാസും ചെറു തീവ്രവാദി സംഘടനകളും ആക്രമണത്തെ പുകഴ്ത്തി. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ ഒരാഴ്ചയായി വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രേലി സൈന്യം തീവ്രവാദികൾക്കെതിരേ നീക്കം ശക്തമാക്കിയിരിക്കുകയാണ്. റെയ്ഡിൽ ഇതുവരെ 20 പലസ്തീനികൾ കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്.