ഹജ്ജ് തീർഥാടനത്തിൽ കുട്ടികളെ അനുവദിക്കില്ല: സൗദി
Tuesday, February 11, 2025 3:03 AM IST
റിയാദ്: ഈ വർഷം മുതൽ ഹജ്ജ് തീർഥാടനത്തിൽ കുട്ടികളെ അനുവദിക്കില്ലെന്നു സൗദിയിലെ ഹജ്ജ്, ഉംറ കാര്യ മന്ത്രാലയം അറിയിച്ചു. ജനക്കൂട്ടത്തിൽ കുട്ടികൾ അപകടം നേരിടുന്നത് ഒഴിവാക്കാനാണു തീരുമാനം. തീർഥാടനം സംബന്ധിച്ച് സുരക്ഷാ അവബോധന കാന്പയിനുകളും നടത്തും. തീർഥാടകരുടെ നീക്കങ്ങൾ നിയന്ത്രിക്കാനായി ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും അറിയിപ്പിൽ പറയുന്നു.
ജൂൺ നാലിനും ആറിനും ഇടയ്ക്കായിരിക്കും ഈ വർഷം ഹജ്ജ് തീർഥാടനം ആരംഭിക്കുക. ജനത്തിരക്ക് ഒഴിവാക്കാനായി ടൂറിസം, ബിസിനസ്, കുടുംബ സന്ദർശന ആവശ്യങ്ങൾക്കായി സിംഗിൾ എൻട്രി വീസയേ ഇനി അനുവദിക്കൂ. ഒരു വർഷം കാലാവധിയുള്ള മൾട്ടി എൻട്രി വീസയാണു മുന്പ് നല്കിയിരുന്നത്.