കോംഗോയിൽ വിമതർ വെടിനിർത്തൽ പ്രഖ്യാപിച്ചു
Wednesday, February 5, 2025 2:41 AM IST
ഗോമ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ എം23 വിമതർ ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചു. മാനുഷിക പരിഗണനയുടെ പേരിലാണിതെന്ന് വിമതർ അറിയിച്ചു.
റുവാണ്ടയുടെ പിന്തുണയുള്ള എം23 വിമതർ രാജ്യത്തിന്റെ കിഴക്കൻ ഭാഗത്തുള്ള ഗോമ നഗരം പിടിച്ചെടുത്തിരുന്നു. കഴിഞ്ഞയാഴ്ച നോർത്ത് കിവു പ്രവിശ്യയുടെ തലസ്ഥാനമായ ഗോമയിൽ കോംഗോ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടത്തിൽ 900 പേർ കൊല്ലപ്പെട്ടിരുന്നു.