മാലിയിൽ ഭീകരാക്രമണം; 25 പേർ കൊല്ലപ്പെട്ടു
Monday, February 10, 2025 12:40 AM IST
ബാമകോ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ സൈനികർ അകന്പടി പോയ വാഹനവ്യൂഹത്തിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ 25 നാട്ടുകാർ കൊല്ലപ്പെട്ടു. ഇവരിലേറെയും സ്വർണഖനനം നടത്തുന്നവരാണ്. വെള്ളിയാഴ്ച മാലിയുടെ വടക്കുകിഴക്കൻ മേഖലയിലെ ഗാവോ നഗരത്തിന് 30 കിലോമീറ്റർ അകലെയായിരുന്നു ആക്രമണം.
അറുപതിലേറെ വാഹനങ്ങളുടെ വ്യൂഹമാണ് ആക്രമിക്കപ്പെട്ടതെന്ന് സൈനിക വക്താവ് കേണൽ മാജ് സുലൈമാൻ ഡെംബെലെ പറഞ്ഞു. പരിക്കേറ്റ 13 പേരെ സൈന്യമാണ് ആശുപത്രിയിലെത്തിച്ചത്. നാല് അക്രമികൾക്കു പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.