സ്വീഡിഷ് രാജകുടുംബത്തിൽ രാജകുമാരി പിറന്നു
Sunday, February 9, 2025 3:22 AM IST
സ്റ്റോക്ക്ഹോം: സ്വീഡനിലെ രാജകുമാരൻ കാൾ ഫിലിപ്പിനും സോഫിയ രാജകുമാരിക്കും നാലാമത്തെ കുട്ടി ജനിച്ചു. വെള്ളിയാഴ്ച സ്റ്റോക്ക്ഹോമിൽ ജനിച്ച രാജകുമാരിയുടെ പേരും ചിത്രവും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കാൾ പതിനാറാമൻ ഗുസ്തഫിന്റെ മകനാണ് കാൾ ഫിലിപ്പ് രാജകുമാരൻ. 2015ലാണ് അദ്ദേഹം സോഫിയ വെൽഖ്വിസ്റ്റിനെ വിവാഹം കഴിച്ചത്. അലക്സാണ്ടർ, ഗബ്രിയേൽ, ജൂലിയൻ എന്നിങ്ങനെ മൂന്നു ആൺകുട്ടികൾ ഇവർക്കുണ്ട്.
രാജാവ് സ്വീഡന്റെ പ്രധാനാധികാരി ആണെങ്കിലും രാഷ്ട്രീയ അധികാരമില്ല. സ്വീഡന്റെ പൊതുമണ്ഡലത്തിൽ ഇപ്പോഴും വൻ ജനപിന്തുണയും സ്വീകാര്യതയുമുള്ള രാജകുടുംബമാണിത്.