ബന്ദിമോചനം നിർത്തിവച്ചെന്ന് ഹമാസ്
Tuesday, February 11, 2025 3:03 AM IST
ഗാസാ സിറ്റി: ഇസ്രേലി ബന്ദികളെ മോചിപ്പിക്കുന്നതു നിർത്തിവച്ചെന്ന് ഹമാസ് അറിയിച്ചു. ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘനം നടത്തിയതിന്റെ പേരിലാണ് തീരുമാനമെന്ന് ഹമാസ് അറിയിച്ചു. വിഷയത്തിൽ ഇസ്രയേലിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. മൂന്ന് ഇസ്രേലി ബന്ദികളെ 15-ന് മോചിപ്പിക്കാനായിരുന്നു തീരുമാനം.