ഈജിപ്തിൽ അടിയന്തര അറബ് ഉച്ചകോടി
Monday, February 10, 2025 12:40 AM IST
കയ്റോ: ഗാസ വിഷയത്തിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഫെബ്രുവരി 27ന് ഈജിപ്തിൽ അടിയന്തര അറബ് ഉച്ചകോടി ചേരും. പലസ്തീനികളെ പുറത്താക്കി ഗാസ ഏറ്റെടുത്ത് സുഖവാസ കേന്ദ്രമാക്കുമെന്നു യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞത് വൻ വിവാദമായിരുന്നു.