സുഡാനിൽ പുതിയ സർക്കാർ രൂപീകരിക്കും
Tuesday, February 11, 2025 3:03 AM IST
ഖാർത്തൂം: രണ്ടു വർഷമായി ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാനിൽ പുതിയ സർക്കാർ രൂപവത്കരിക്കുമെന്നു പട്ടാള ഭരണാധികാരി ജനറൽ അബ്ദൽ ഫത്താ അൽ ബുർഹാൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സായുധസേന തലസ്ഥാനമായ ഖാർത്തൂം നിയന്ത്രണത്തിലാക്കിയതിനു പിന്നാലെയാണ് അറിയിപ്പ്.
ബുർഹാന്റെ നേതൃത്വത്തിലുള്ള സായുധ സേനയും ജനറൽ മുഹമ്മദ് ഹംദാൻ ദാഗ്ലോയുടെ നേതൃത്വത്തിലുള്ള ആർഎസ്എഫ് എന്ന അർധസൈനിക വിഭാഗവും രണ്ടു വർഷമായി സുഡാന്റെ നിയന്ത്രണത്തിനായി പോരാട്ടത്തിലാണ്.