പാലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിച്ചു
Sunday, February 9, 2025 3:22 AM IST
ദെയർ അൽ-ബലാഹ്: മൂന്ന് ഇസ്രേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചതിന് പിന്നാലെ ഇസ്രയേൽ നിരവധി പാലസ്തീൻ തടവുകാരുടെ മോചനത്തിന് തുടക്കം കുറിച്ചു. നേരത്തെ 183 പാലസ്തീൻ തടവുകാരെ വിട്ടുനൽകിയതിന് പകരമായി ഹമാസ് മൂന്നു ബന്ദികളെ വിട്ടയയ്ക്കുകായിരുന്നു. ഏലി ഷരാബി, ഒഹാദ് ബെൻ അമി, ഒർ ലേവി എന്നിവരാണ് മോചിതരായി ഇസ്രയേലിൽ തിരിച്ചെത്തിയത്.
കഴിഞ്ഞ മാസം നിലവിൽവന്ന ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇതുവരെ അഞ്ച് തവണ ബന്ദികളെ മോചിപ്പിച്ചു. മൂന്നു ഘട്ടങ്ങളായാണ് കരാർ നടപ്പാക്കുക.