ഹൈ​​​ദ​​​രാ​​​ബാ​​​ദ്: ഛത്തി​​​സ്ഗ​​​ഡി​​​ലെ സു​​​ക്മ, ബി​​​ജാ​​​പുർ മേ​​​ഖ​​​ല​​​ക​​​ളി​​​ൽനി​​​ന്നു​​​ള്ള 64 മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലെ കോ​​​ത​​​ഡു​​​ഡെം പോ​​​ലീ​​​സി​​​ൽ കീ​​​ഴ​​​ട​​​ങ്ങി.

റ​​​വ​​​ലൂ​​​ഷ​​​ണ​​​റി പീ​​​പ്പി​​​ൾ​​​സ് ക​​​മ്മി​​​റ്റി ഉ​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ​​​ ശ്രേ​​​ണി​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​വ​​​രാ​​​ണ് തീ​​​വ്ര​​​വാ​​​ദം ഉ​​​പേ​​​ക്ഷി​​​ച്ച് മു​​​ഖ്യ​​​ധാ​​​ര​​​യി​​​ലെ​​​ത്തി​​​യ​​​ത്. ഇ​​​ത്ര​​​യ​​​ധി​​​കം മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ ഒ​​​രു​​​മി​​​ച്ച് കീ​​​ഴ​​​ട​​​ങ്ങു​​​ന്ന​​​ത് സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ദ്യ​​​മാ​​​ണെ​​​ന്ന് തെ​​​ലു​​​ങ്കാ​​​ന ഐ​​​ജി എ​​​സ്.​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ റെ​​​ഡ്ഡി പ​​​റ​​​ഞ്ഞു.


ഈ​​​ വ​​​ർ​​​ഷം ജ​​​നു​​​വ​​​രി മു​​​ത​​​ൽ ഇ​​​തു​​​വ​​​രെ 181 മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളാ​​​ണ് കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത്. കു​​​ടും​​​ബ​​​വു​​​മൊ​​​ത്ത് സ​​​മാ​​​ധാ​​​ന​​​ജീ​​​വി​​​തം ന​​​യി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം.

പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നാ​​​യി സം​​സ്ഥാ​​ന​​സ​​ർ​​ക്കാ​​ർ കീ​​ഴ​​ട​​ങ്ങി​​യ ഓ​​രോ മാ​​വോ​​യി​​സ്റ്റിനും 25,000 രൂ​​​പ വീ​​​തം വാ​​ഗ്ദാ​​നം ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്നും ഐ​​ജി പ​​റ​​ഞ്ഞു.