കരാറുകാർക്കു സംവരണം പ്രീണനം: കർണാടക ബിജെപി
Sunday, March 16, 2025 1:33 AM IST
ന്യൂഡൽഹി: സർക്കാർ കരാറുകളിൽ മുസ്ലിം വിഭാഗക്കാർക്ക് നാലുശതമാനം സംവരണം അനുവദിച്ച കർണാടക സർക്കാർ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്ന് ബിജെപി.
ദേശീയതയെ തകർക്കുന്നതാണ് കോൺഗ്രസിന്റെ ഇത്തരം പ്രീണനനയമെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രവിശങ്കർ പ്രസാദ് ആരോപിച്ചു.
ഒരു കോടി രൂപ വരെയുള്ള ടെന്‍ഡറുകളില്‍ മുസ്ലിം കരാറുകാര്‍ക്ക് നാല് ശതമാനം സംവരണം നല്‍കാനാണു സർക്കാർ തീരുമാനിച്ചത്.
ബജറ്റില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ പൊതുമരാമത്ത് കരാറുകളുടെയും 4 ശതമാനമാണ് സംവരണം ചെയ്യുക.