ഹരിയാനയിൽ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു
Sunday, March 16, 2025 1:33 AM IST
സോനെപത്: ഹരിയാനയിൽ ബിജെപി നേതാവിനെ അയൽവാസി വെടിവച്ചു കൊലപ്പെടുത്തി. ഗൊഹാന സബ് ഡിവിഷനിൽ ബിജെപിയുടെ മുൻഡ്ലാന ഡിവിഷൻ പ്രസിഡന്റ് സുരേന്ദർ ജവഹർ ആണു കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി ഒന്പതിനായിരുന്നു സംഭവം. രണ്ടു തവണയാണ് ജവഹറിനു വെടിയേറ്റത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭൂമി തർക്കത്തെത്തുടർന്നും ഗ്രാമമുഖ്യയായി ജവഹറുടെ ഭാര്യ കോമൾ മത്സരിച്ചു പരാജയപ്പെട്ടതിനെച്ചൊല്ലിയും ഇരുവരും നേരത്തേ ഏറ്റുമുട്ടിയിട്ടുണ്ട്.