സ്വര്‍ണക്കടത്ത് കേസ്; നടി രന്യ റാവുവിന്റെ ജാമ്യാപേക്ഷ തള്ളി
Saturday, March 15, 2025 1:49 AM IST
ബംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്റെ ജാമ്യാപേക്ഷ ബംഗളൂരു പ്രത്യേക കോടതി തള്ളി.
കേസിലെ രണ്ടാംപ്രതി തരുണ്‍ രാജുവിനെ രണ്ടാഴ്ചത്തേക്ക് ജുഡീഷല്‍ കസ്റ്റഡിയില്‍ അടയ്ക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. രന്യ റാവുവിനൊപ്പം സ്വർണക്കടത്തിൽ തരുൺ രാജുവും പങ്കാളിയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ബുധനാഴ്ചയാണ് അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
12.56 കോടി രൂപയുടെ സ്വർണവുമായി ദുബൈയിൽനിന്ന് ബംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് രന്യ അറസ്റ്റിലായത്. തുടർന്ന് ഇവരുടെ വസതിയിൽ നടത്തിയ പരിശോധനയിൽ 2.06 കോടിരൂപയുടെ സ്വർണവും 2.67 കോടി രൂപയുടെ കറൻസിയും പിടിച്ചെടുത്തിരുന്നു.