കർണാടക സ്വർണക്കടത്ത് കേസ്: നിർബന്ധിത അവധിക്ക് രാമചന്ദ്ര റാവുവിന് നിർദേശം
Sunday, March 16, 2025 1:33 AM IST
ബംഗളൂരു: രന്യ റാവുവിന്റെ രണ്ടാനച്ഛനും കര്‍ണാടക പോലീസ് ഹൗസിംഗ് കോര്പറേഷന് ഡയറക്ടര്‍ ജനറലുമായ കെ.രാമചന്ദ്ര റാവുവിനോടു നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കാന്‍ കർണാടക സര്‍ക്കാര്‍ നിര്‍ദേശം നല്കി.
ഇന്നലെ വൈകുന്നേരം പുറത്തിറങ്ങിയ ഉത്തരവില്‍ അനിശ്ചിതകാല അവധി എന്നാണു പറഞ്ഞിരിക്കുന്നത്. കാരണം വ്യക്തമാക്കിയിട്ടുമില്ല. പ്രോട്ടോകോള്‍ ലംഘനം നടന്നിട്ടുണ്ടോ എന്നതില്‍ ആഭ്യന്തര അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
സ്വര്‍ണക്കടത്തുമായി രന്യ റാവുവിന് ബന്ധമുണ്ടെന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇക്കാര്യത്തില്‍ യാതൊരു ബന്ധവും ഇല്ലെന്നും രാമചന്ദ്രറാവു നേരത്തെ പറഞ്ഞിരുന്നു.