സ്റ്റാലിനൊപ്പം പ്രതിഷേധത്തിന് ഡി.കെ. ശിവകുമാറും
Sunday, March 16, 2025 1:33 AM IST
ബംഗളൂരു: ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിനെതിരേ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ചുചേർത്ത നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
ഇന്നു ചെന്നൈയിൽ നടക്കുന്ന യോഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം പങ്കെടുക്കുമെന്നും ശിവകുമാർ പറഞ്ഞു. കാലിനേറ്റ പരിക്ക് മൂലം മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗത്തിൽ പങ്കെടുക്കില്ല.