പ്രതിരോധ രഹസ്യം ചോർത്തിയ ആയുധ ഫാക്ടറി ഉദ്യോഗസ്ഥൻ പിടിയിൽ
Saturday, March 15, 2025 1:49 AM IST
ലക്നോ: പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐക്ക് പ്രതിരോധരഹസ്യങ്ങൾ ചോർത്തി നല്കിയ ആയുധ ഫാക്ടറി ഉദ്യോഗസ്ഥനെ യുപി എടിഎസ് പിടികൂടി.
ഫിറോസാബാദ് ജില്ലയിലെ ഹസ്രത്പുരിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിലെ ചാർജ്മാനായ രവീന്ദ്രകുമാർ ആണ് വ്യാഴാഴ്ച അറസ്റ്റിലായത്.
ഫേസ്ബുക്ക് സുഹൃത്തായ നേഹ ശർമ എന്നു പേരുള്ള പാക്കിസ്ഥാനി ഏജന്റിനാണ് രവീന്ദ്രകുമാർ വിവരങ്ങൾ കൈമാറിയത്. അഞ്ചു രഹസ്യരേഖകൾ, 6220 രൂപ, മൊബൈൽ ഫോൺ തുടങ്ങിയവ എടിഎസ് കണ്ടെടുത്തു.