ഡ്രഡ്ജർ അഴിമതി: നെതർലൻഡ്സ് സഹകരിക്കുമെന്ന് കേരളം
Tuesday, March 4, 2025 2:57 AM IST
ന്യൂഡൽഹി: ഡ്രഡ്ജർ അഴിമതിക്കേസിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ അന്വേഷണത്തോട് നെതർലൻഡ്സ് സഹകരിക്കാമെന്ന് അറിയിച്ചതായി സംസ്ഥാനം സുപ്രീംകോടതിയിൽ.
ആരോപണവിധേയമായ ഡച്ച് കന്പനിയുടെ വിവരങ്ങൾ തേടിയാണ് കേന്ദ്ര സർക്കാർ നെതർലൻഡ്സ് ഗവണ്മെന്റിനെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ടവരിൽനിന്ന് മൊഴിയെടുക്കാൻ നെതർലൻഡ്സ് സർക്കാർ സഹകരിക്കുമെന്ന് അറിയിച്ചതായും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എന്നാൽ, അന്വേഷണത്തിൽ കാലതാമസം നേരിടുന്നതായി ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി.