കഞ്ചാവുമായി ഐഐടി ബാബ പിടിയിൽ
Tuesday, March 4, 2025 2:57 AM IST
ന്യൂഡല്‍ഹി: മഹാ കുംഭമേളയ്ക്കിടെ ശ്രദ്ധേയനായ ഐഐടി ബാബ എന്നറിയപ്പെടുന്ന അഭയ് സിംഗിനെ കഞ്ചാവുമായി പോലീസ് പിടികൂടി.
കഞ്ചാവ് കൈവശം വച്ചതിന് ജയ്പുര്‍ പോലീസ് ആണ് ഇയാളെ ഹോട്ടലില്‍നിന്നു പിടികൂടിയത്. ഷിപ്രപത് പ്രദേശത്തെ ഒരു ഹോട്ടലില്‍ താമസിക്കുന്ന ഐഐടി ബാബ പൊതുശല്യമുണ്ടാക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.
ഇയാള്‍ക്കെതിരേ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമപ്രകാരം കേസെടുത്തു. അളവ് കുറവായതിനാല്‍ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
എന്നാല്‍, പിടികൂടിയത് കഞ്ചാവല്ലെന്നും പ്രസാദമാണെന്നും ജാമ്യത്തിലിറങ്ങിയ ബാബ മാധ്യമങ്ങളോട് പറഞ്ഞു.