പള്ളിപ്പെരുന്നാളിനിടെ നാല് പേർ ഷോക്കേറ്റ് മരിച്ചു
Sunday, March 2, 2025 2:05 AM IST
കന്യാകുമാരി: തമിഴ്നാട്ടിലെ കന്യാകുമാരിയിൽ പള്ളിപ്പെരുന്നാളിനിടെ നാലു പേർ ഷോക്കേറ്റ് മരിച്ചു.
പുത്തൻതുറൈയിലുള്ള സെന്റ്. ആന്റണീസ് ദേവാലയത്തിലെ പെരുന്നാളിന് വേണ്ടിയുള്ള ജോലികൾ ചെയ്യുന്നതിനിടയിലായിരുന്നു അപകടം.
വൈദ്യുത കന്പിയിൽ ഏണി തട്ടിയതാണ് കാരണം. ഏണിയിൽ നിന്നുകൊണ്ട് ജോലി ചെയ്തിരുന്ന വിജയൻ (52), ദസ്തസ് (35), മതൻ (42), ശോഭൻ (45) എന്നിവരാണ് മരിച്ചത്.