മണിപ്പുരിൽ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണം: അമിത് ഷാ
Sunday, March 2, 2025 2:05 AM IST
ന്യൂഡൽഹി: വംശീയകലാപം യുദ്ധഭൂമിയാക്കിയ മണിപ്പുരിൽ സ്ഥിതിഗതികൾ ശാന്തമാക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ.
മണിപ്പുരിൽ മാർച്ച് എട്ടു മുതൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുരക്ഷാസേനകൾക്ക് നിർദേശം നൽകി. വഴി തടസപ്പെടുത്തുന്നവർക്കെതിരേ കർശന നടപടികളെടുക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.
മണിപ്പുരിലെ സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നതിനായി ന്യൂഡൽഹിയിൽ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ സംസ്ഥാനത്തു സമാധാനം ഉറപ്പാക്കുന്നതിനായുള്ള എല്ലാ ശ്രമങ്ങൾക്കും കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.