ലയൺ സഫാരി യാത്ര നടത്തി മോദി
Tuesday, March 4, 2025 2:20 AM IST
സസൻ: ലോക വന്യജീവി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ഗിർ വന്യജീവി സങ്കേതത്തിൽ ലയൺ സഫാരി യാത്ര നടത്തി. ഏതാനും മന്ത്രിമാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. വനം വകുപ്പിന്റെ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലാണ് അദ്ദേഹം രാത്രി തങ്ങിയത്.
ഗിർ വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനത്ത് ദേശീയ വന്യജീവി ബോർഡിന്റെ സമ്മേളനത്തിലും പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും. ഏഷ്യൻ സിംഹങ്ങളുടെ പരിരക്ഷയ്ക്കു വേണ്ടിയുള്ള പ്രോജക്റ്റ് ലയണിനായി കേന്ദ്ര സർക്കാർ 2,900 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഗുജറാത്ത് സന്ദർശനവേളയിൽ അനിമൽ റെസ്ക്യൂ, സംരക്ഷണം, പുനരധിവാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേന്ദ്രങ്ങളും പ്രധാനമന്ത്രി സന്ദർശിച്ചു.