ഒഡിയ നടൻ ഉത്തം മൊഹന്തി അന്തരിച്ചു
Saturday, March 1, 2025 1:22 AM IST
ഭുവനേശ്വർ: പ്രശസ്ത ഒഡിയ നടൻ ഉത്തം മൊഹന്തി അന്തരിച്ചു. പതിറ്റാണ്ടുകളോളം ഒഡിയ സിനിമാ മേഖലയിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു.
ഇവിടെ കരൾ രോഗത്തിനു ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. 135 ഒഡിയ സിനിമകളിലും 30 ബംഗാളി സിനിമകളിലും മൊഹന്തി അഭിനയിച്ചിട്ടുണ്ട്. ഇതിനു പുറമേ ഹിന്ദി സീരിയലുകളിലും അഭിനയിച്ച അദ്ദേഹത്തിന് നിരവധി ഒഡിയ ഫിലിം ഫെയർ അവാർഡുകളും ലഭിച്ചിട്ടുണ്ട്.