രണ്ട് സംസ്ഥാനത്ത് ഒരേ വോട്ടർ നന്പർ: ഐതിഹാസികമായ തട്ടിപ്പെന്ന് തൃണമൂൽ
Tuesday, March 4, 2025 2:20 AM IST
ന്യൂഡൽഹി: വോട്ടർമാരുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകളിലെ (ഇപിഐസി) നന്പറുകൾ മറ്റു സംസ്ഥാനങ്ങളിലെ വോട്ടർമാർക്കും ആവർത്തിക്കുന്നതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വിശദീകരണം തള്ളി തൃണമൂൽ കോണ്ഗ്രസ്.
24 മണിക്കൂറിനുള്ളിൽ തെറ്റ് അംഗീകരിക്കണമെന്നും അടുത്ത 100 ദിവസത്തിനുള്ളിൽ വോട്ടർ പട്ടിക പുനഃക്രമീകരിക്കണമെന്നും തൃണമൂൽ ആവശ്യപ്പെട്ടു.
ഒരേ ഇപിഐസി നന്പറുകൾ ഉള്ളതിനാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വോട്ടർമാരെ ഉപയോഗിച്ച് ബംഗാളിൽ വോട്ടിംഗ് തട്ടിപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുന്നുവെന്നും തൃണമൂൽ ആരോപിച്ചു.
ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വിഷയത്തെ ഐതിഹാസികമായ തട്ടിപ്പ് എന്നാണ് തൃണമൂലിന്റെ രാജ്യസഭാ എംപി ഡെറിക്ക് ഒബ്രിയൻ വിശേഷിപ്പിച്ചത്