കൗമാരക്കാരന്റെ പീഡനത്തിനിരയായ അഞ്ചുവയസുകാരി ഗുരുതരനിലയിൽ
Saturday, March 1, 2025 1:22 AM IST
ശിവ്പുരി/ഗ്വാളിയർ: മധ്യപ്രദേശിലെ ശിവ്പുരിയിൽ ലൈംഗിക പീഡനത്തിരയായ അഞ്ചു വയസുകാരിയുടെ ജീവൻ രക്ഷിക്കാൻ കഠിന പ്രയത്നം നടത്തിവരികയാണെന്നു ഡോക്ടർമാർ.
ശരീരത്തിന്റെ പലഭാഗത്തും ആഴത്തിലുള്ള മുറിവുകളുമായാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നും ശരീരമാസകലം 28 തുന്നലുകൾ നടത്തേണ്ടി വന്നുവെന്നും സർക്കാർ മെഡിക്കൽ കോളേജ് ഡീനായ ആർ.കെ.എസ്. ധക്കദ് അറിയിച്ചു.
മദ്യപിച്ചെത്തിയ കൗമാരക്കാരനാണ് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. കഴിഞ്ഞ മാസം 22ന് നടന്ന വിവാഹച്ചടങ്ങിനിടെയാണ് പതിനേഴുകാരനായ പ്രതി കുട്ടിയെ ആൾപ്പാർപ്പില്ലാത്ത മറ്റൊരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.