പൂന സ്വർഗേറ്റ് ബലാത്സംഗക്കേസ് പ്രതി പിടിയിൽ
Saturday, March 1, 2025 2:48 AM IST
പൂന: ഫെബ്രുവരി 25ന് അർധരാത്രി പൂനയിലെ സ്വർഗേറ്റ് ബസ് സ്റ്റാൻഡിൽ ബസിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത ദത്താത്രേയ രാംദാസ് ഗഡെയെ(37) പോലീസ് പിടികൂടി.
പ്രതി ദാഹിച്ചുവലഞ്ഞ് ഷിരൂരിലെ ഒരു വീട്ടിലെത്തിയതിനെത്തുടർന്ന് പ്രദേശവാസികൾ പോലീസിനെ അറിയിക്കുകയായിരുന്നു. കരിന്പിൽ പാടത്ത് ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ സാഹസികമായാണു പോലീസ് പിടികൂടിയത്. തുടർന്ന് ഇന്നലെ വെളുപ്പിന് പൂനെയിലെത്തിച്ച പ്രതിയെ വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.
പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രതിയുടെ കഴുത്തിൽ വരിഞ്ഞുമുറുകിയ മുറിവ് കണ്ടെത്തി. പ്രതി ജീവനൊടുക്കാൻ ശ്രമിച്ചതാകാമെന്നു പോലീസ് പറഞ്ഞു.