മാധബി പുരി ബുച്ചിനെതിരേ ഇന്നുവരെ നടപടിയെടുക്കരുതെന്ന് ഹൈക്കോടതി
Tuesday, March 4, 2025 2:20 AM IST
മുംബൈ: സെബി മുൻ ചെയർപേഴ്സൺ മാധബി പുരി ബുച്ചിനും അഞ്ച് ഉദ്യോഗസ്ഥർക്കുമെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന കോടതി ഉത്തരവിൽ ഇന്നുവരെ നടപടിയെടുക്കരുതെന്ന് ആന്റി കറപ്ഷൻ ബ്യൂറോയോട് ബോംബെ ഹൈക്കോടതി.
പ്രത്യേക കോടതിയുടെ ഉത്തരവിനെതിരേ മാധബിയും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എംഡിയുമായ സുന്ദരരാമൻ രാമമൂർത്തിയും ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ബുച്ചിനും സെബി ഡയറക്ടർമാർക്കും വേണ്ടി ഹാജരായത്. ജസ്റ്റിസ് എസ്.ജി. ദിഗെയുടെ സിംഗിൾ ബെഞ്ച് ഇന്ന് ഹർജിയിൽ വാദം കേൾക്കും.