ഹത്രാസ്: രാഹുലിനെതിരായ മാനനഷ്ടകേസിൽ 24ന് വാദം കേൾക്കും
Sunday, March 2, 2025 2:05 AM IST
ഹത്രാസ് (ഉത്തർപ്രദേശ്): ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേയുള്ള മാനനഷ്ടക്കേസിൽ പ്രത്യേക കോടതി 24ന് വാദംകേൾക്കും.
2020ലെ ഹത്രാസ് കൂട്ടബലാത്സംഗകേസുമായി ബന്ധപ്പെട്ട പരാമർശമാണ് കേസിനാധാരം. ബലാത്സംഗകേസിൽ കുറ്റവിമുക്തനാക്കിയ രാംകുമാർ എന്ന രാമുവാണ് പരാതിക്കാരൻ.