അവസരങ്ങൾ നിഷേധിക്കാൻ വൈകല്യങ്ങൾ കാരണമാകരുത്: സുപ്രീംകോടതി
Tuesday, March 4, 2025 2:20 AM IST
ന്യൂഡൽഹി: വൈകല്യം കാരണം ഒരാൾക്കും അവസരം നിഷേധിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി.
മധ്യപ്രദേശിലെ ജുഡീഷൽ സ്ഥാപനത്തിലേക്ക് കാഴ്ചവൈകല്യമുള്ള ഒരു ഉദ്യോഗാർഥിയുടെ നിയമനം നിഷേധിച്ചതിനെതിരേ സ്വമേധയാ എടുത്ത കേസ് ഉൾപ്പെടെ ഒരു കൂട്ടം ഹർജിയിലാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് വിധി പ്രസ്താവിക്കവേ ഇക്കാര്യം വ്യക്തമാക്കിയത്.
കാഴ്ചവൈകല്യമുള്ളവർക്ക് ഇന്ത്യയിലെ ജുഡീഷൽ നിയമനങ്ങൾക്ക് അർഹതയുണ്ടെന്നും കോടതി പറഞ്ഞു.