ആയുധങ്ങൾ തിരികെ നൽകാനുള്ള കാലാവധി നീട്ടി
Saturday, March 1, 2025 2:48 AM IST
ഇംഫാൽ: മണിപ്പുരിലെ കലാപകാരികൾക്ക് തങ്ങളുടെ പക്കലുള്ള ആയുധങ്ങൾ തിരികെ ഏൽപ്പിക്കാൻ ഗവർണർ അജയ്കുമാർ ഭല്ല നൽകിയ സമയം ദീർഘിപ്പിച്ചു.
മോഷ്ടിച്ചതോ അനധികൃതമായി സൂക്ഷിച്ചിരിക്കുന്നതോ ആയ ആയുധങ്ങൾ മാർച്ച് ആറാം തീയതി വൈകുന്നേരം നാലുവരെ തിരിച്ചേൽപ്പിക്കാം. ഇങ്ങനെയുള്ളവരുടെ മേൽ നടപടികളൊന്നുമുണ്ടാവില്ല.