മുസ്ലിംകളും ക്രിസ്ത്യാനികളും ഹിന്ദുക്കൾക്കു ഭീഷണിയല്ലെന്ന് ആസാം മുഖ്യമന്ത്രി
Monday, March 3, 2025 4:23 AM IST
കോൽക്കത്ത: ഹിന്ദുക്കൾക്ക് ഏറ്റവും വലിയ അപകടം ഇടതുപക്ഷവും ലിബറലുകളുമാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.
മുസ്ലിംകളോ ക്രിസ്ത്യാനികളോ ഒരിക്കലും ഹിന്ദുക്കൾക്കു ഭീഷണിയല്ല. ഹിന്ദുക്കളെ ദുർബലപ്പെടുത്തുന്നവർ സ്വന്തം സമൂഹത്തിനുള്ളിലുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. കോൽക്കത്തയിൽ സ്വകാര്യസംഘടന നടത്തിയ അവാർഡ് ദാന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.