മെയ്തെയ് ആരാധനാലയത്തിനു നേർക്ക് വെടിവയ്പ്
Saturday, March 1, 2025 2:48 AM IST
ഇംഫാൽ: മണിപ്പുരിൽ മെയ്തെയ് ആരാധനാകേന്ദ്രത്തിനു നേർക്ക് വെടിവയ്പ്. ഇംഫാൽ ഈസ്റ്റ് ജില്ലയിലായിരുന്നു സംഭവം. സമീപത്തെ കുന്നിൻമുകളിൽനിന്ന് തീവ്രവാദികളാണ് വെടിവച്ചത്.
ആർക്കും പരിക്കില്ല. മെയ്തെയ്കൾ പാവനമായി കരുതുന്ന കോംഗ്ബ മാരുവിലായിരുന്നു ഇന്നലെ രാവിലെ ഒന്‍പതരയോടെ വെടിവയ്പുണ്ടായത്. ഉടൻതന്നെ പ്രദേശത്ത് കൂടുതൽ സുരക്ഷാസൈനികരെത്തി.