കോണ്‍ഗ്രസ് നേതൃയോഗത്തിൽ മുപ്പതോളം നേതാക്കൾ
Saturday, March 1, 2025 1:22 AM IST
ന്യൂഡൽഹി: വ്യാഴാഴ്ച വൈകുന്നേരവും ഇന്നലെ രാവിലെയുമായാണ് കേരളത്തിൽനിന്നുള്ള നേതാക്കൾ ഹൈക്കമാൻഡ് വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയത്.
കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ, മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ, മുതിർന്ന നേതാക്കളായ പി.ജെ. കുര്യൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ടി. എൻ. പ്രതാപൻ, വനിതാ നേതാക്കളായ ബിന്ദു കൃഷ്ണ, പി.കെ. ജയലക്ഷ്മി, ഷാനിമോൾ ഉസ്മാൻ, കോണ്‍ഗ്രസിന്റെ കേരളത്തിലെ ലോക്സഭ, രാജ്യസഭ എംപിമാർ തുടങ്ങിയവരുൾപ്പെടെ 30 ഓളം നേതാക്കളാണു പങ്കെടുത്തത്. ചർച്ചയ്ക്കു മുന്നോടിയായി ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, ആന്റോ ആന്റണി എന്നിവർ കേരള ഹൗസിലെത്തി ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളെ കണ്ടു.
കേരള ഹൗസിൽ എം.എം. ഹസന്റെയും ചെന്നിത്തലയുടെയും മുറികളിലായിരുന്നു യോഗത്തിനു മുന്നോടിയായി കൂടിക്കാഴ്ചകൾ നടത്തിയത്. സതീശനും ് ചെന്നിത്തലയും പരസ്പരം കൂടിക്കാഴ്ച നടത്തി.