ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ൽ തൊ​​​ഴി​​​ൽ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​ൽ ഇ​​​ട​​​ത്, വ​​​ല​​​ത് സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​യാ​​​ണ് ജോ​​​ർ​​​ദാ​​​നി​​​ൽ മ​​​ല​​​യാ​​​ളി വെ​​​ടി​​​യേ​​​റ്റു കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​​ന്ന് ബി​​​ജെ​​​പി.

ഇ​​​സ്ര​​​യേ​​​ലി​​​ലേ​​​ക്ക് ക​​​ട​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ മ​​​ല​​​യാ​​​ളി​​​യാ​​​യ തോ​​​മ​​​സ് ഗ​​​ബ്രി​​​യേ​​​ൽ പെ​​​രേ​​​ര കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് വെ​​​റു​​​മൊ​​​രു വീ​​​സ ത​​​ട്ടി​​​പ്പു മാ​​​ത്രം കൊ​​​ണ്ട​​​ല്ലെ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ൽ മാ​​​റി മാ​​​റി ഭ​​​രി​​​ച്ച എ​​​ൽ​​​ഡി​​​എ​​​ഫ്, യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ പ​​​രാ​​​ജ​​​യം കൊ​​​ണ്ടാ​​​ണെ​​​ന്നും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ബി​​​ജെ​​​പി​​​യു​​​ടെ പ്ര​​​ഭാ​​​രി​​​യും മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​മാ​​​യ പ്ര​​​കാ​​​ശ് ജാ​​​വ​​​ദേ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.


യു​​​വാ​​​ക്ക​​​ൾ​​​ക്ക് കേ​​​ര​​​ള​​​ത്തി​​​ൽ ജോ​​​ലി ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും തൊ​​​ഴി​​​ൽ ല​​​ഭി​​​ക്കാ​​​ൻ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലോ വി​​​ദേ​​​ശ​​​ത്തോ പോ​​​കേ​​​ണ്ട അ​​​വ​​​സ്ഥ​​​യാ​​​ണെ​​​ന്നും ജാ​​​വ​​​ദേ​​​ക്ക​​​ർ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.