തേജസ് വിതരണം ഉടനെന്ന് എച്ച്എഎല്‍
Thursday, February 13, 2025 3:15 AM IST
ബംഗളൂരു: വ്യോമസേനയ്ക്ക് തേജസ് യുദ്ധവിമാനങ്ങള്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായത് മടികൊണ്ടല്ലെന്നും മറിച്ച്, സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണെന്നും അവ പരിഹരിച്ചിട്ടുണ്ടെന്നും പൊതുമേഖലാ പ്രതിരോധ നിര്‍മാണ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍).
എച്ച്എഎല്‍ വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങള്‍ കൈമാറുന്നതിനെടുക്കുന്ന കാലതാമസത്തെ എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിംഗ് വിമര്‍ശിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് എച്ച്എഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡി.കെ. സുനിലിന്റെ വിശദീകരണം. വ്യോമസേനാ മേധാവിയുടെ ആശങ്ക മനസിലാക്കാവുന്നതേയുള്ളു എന്നും അദ്ദേഹം പറഞ്ഞു.