ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് കുറ്റമല്ലെന്ന് ഡൽഹി കോടതി
Thursday, February 13, 2025 3:15 AM IST
ന്യൂഡൽഹി: പൊതുശല്യമുണ്ടാക്കാത്തിടത്തോളം ബാറിൽ നൃത്തം ചെയ്യുന്നതും നീളം കുറഞ്ഞ വസ്ത്രം ധരിക്കുന്നതും കുറ്റകൃത്യമായി കണക്കാക്കാൻ കഴിയില്ലെന്നു ഡൽഹി തിസ് ഹസാരി കോടതി.
കഴിഞ്ഞവർഷം ഡൽഹിയിലെ പഹാർഗഞ്ജിൽ ബാറിൽ അർധനഗ്നരായി നൃത്തം ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഏഴു യുവതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവിലാണ് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് നീതു ശർമ ഇക്കാര്യം വ്യക്തമാക്കിയത്.
ഐപിസി സെക്ഷൻ 294 പ്രകാരം പൊതുസ്ഥലത്ത് അശ്ലീലപ്രകടനം നടത്തിയെന്നായിരുന്നു ഇവർക്കെതിരേ ചുമത്തിയ കുറ്റം.