മണിപ്പുർ പ്രതിസന്ധി : ഗവർണർ ഭരണഘടന ലംഘിച്ചുവെന്ന് കോണ്ഗ്രസ്
Wednesday, February 12, 2025 2:42 AM IST
ന്യൂഡൽഹി: ചട്ടപ്രകാരം ഇന്നലെയെങ്കിലും ചേരേണ്ടിയിരുന്ന മണിപ്പുർ നിയമസഭയുടെ സമ്മേളനം വിളിക്കാതെ ഗവർണർ ഭരണഘടനാലംഘനം നടത്തിയെന്നു കോണ്ഗ്രസ്.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ ചേരാൻ നിശ്ചയിച്ച നിയമസഭാസമ്മേളനം അസാധുവാക്കിയ ഗവർണർ അജയ് കുമാർ ഭല്ലയുടെ ഉത്തരവ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എംപിയും കോണ്ഗ്രസ് മണിപ്പുർ പ്രസിഡന്റ് കെയ്ഷാം മേഘചന്ദ്രയും ചൂണ്ടിക്കാട്ടി.