കമൽ ഹാസനു രാജ്യസഭാ സീറ്റ് നൽകും
Thursday, February 13, 2025 3:15 AM IST
ചെന്നൈ: മക്കൾ നീതി മയ്യം (എംഎൻഎം) നേതാവും വിഖ്യാത നടനുമായ കമൽഹാസന് ഡിഎംകെ രാജ്യസഭാ സീറ്റ് നൽകുമെന്നു റിപ്പോർട്ട്. ഇന്നലെ കമൽഹാസനുമായി തമിഴ്നാട് മന്ത്രി ശേഖർ ബാബു കൂടിക്കാഴ്ച നടത്തി.
മന്ത്രിയുടേത് ഔപചാരിക സന്ദർശനമാണെന്നാണ് എംഎൻഎം വൃത്തങ്ങൾ അറിയിച്ചത്. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉറപ്പു ലഭിച്ചിരുന്നുവെന്നും എൻഎംഎം അറിയിച്ചു.
തമിഴ്നാട്ടിലെ ആറു രാജ്യസഭാ സീറ്റുകളിലേക്ക് ഈ വർഷം ജൂലൈ 25നു തെരഞ്ഞെടുപ്പ് നടക്കും.