പഞ്ചാബിലെ ഭിന്നത തള്ളി മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മൻ
Wednesday, February 12, 2025 2:42 AM IST
ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ ഊഹാപോഹങ്ങൾ മാത്രമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മൻ. പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജരിവാളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് മൻ ഇക്കാര്യം വ്യക്തമാക്കിയത്.
പഞ്ചാബിൽ ആംആദ്മി പാർട്ടി കാലാവധി പൂർത്തിയാക്കും. ജയവും തോൽവിയും രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും മൻ വ്യക്തമാക്കി. ഡൽഹി തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന്റെ ചുമതല വഹിച്ച നേതാക്കൾക്കു നന്ദി അറിയിക്കാനാണ് കേജരിവാൾ യോഗം വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.