മാഘ പൗർണമി: രണ്ടുകോടിയോളം പേർ സ്നാനം ചെയ്തു
Thursday, February 13, 2025 3:15 AM IST
പ്രയാഗ്രാജ്: മഹാകുംഭമേളയുടെ ഭാഗമായുള്ള മാഘ പൗർണമി ദിവസമായ ഇന്നലെ ത്രിവേണിയിലും പ്രധാന സ്നാനഘട്ടുകളിലുമായി രണ്ടു കോടിയോളം പേർ സ്നാനം ചെയ്തുവെന്ന് ഉത്തർപ്രദേശ് സർക്കാർ. ഇതോടെ കുംഭമേളയോടനുബന്ധിച്ചുള്ള ഒരുമാസത്തെ വ്രതാനുഷ്ഠാനമായ കല്പവാസം അവസാനിച്ചു.