കര്‍ഷകനേതാവ് ബല്‍ദേവ് സിംഗിന് ഹൃദയാഘാതം
Thursday, February 13, 2025 3:15 AM IST
ചണ്ഡിഗഡ്: കര്‍ഷകനേതാവ് ബല്‍ദേവ് സിംഗിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഖനൗരിയില്‍ കര്‍ഷസമരത്തില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് സമരസ്ഥലത്തെ ഡോക്ടര്‍മാര്‍ പരിശോധിക്കുകയും പട്യാലയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണത്തിലാണ് ബല്‍ദേവ് സിംഗെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.