ഗില്ലന്‍ ബാരി സിന്‍ഡ്രോം: മുംബൈയില്‍ ആദ്യമരണം
Thursday, February 13, 2025 3:15 AM IST
മുംബൈ: അപൂര്‍വ നാഡീരോഗം ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) ബാധിച്ച് മുംബൈയില്‍ ആദ്യമരണം. മുംബൈ വഡാല സ്വദേശിയും സ്വകാര്യ ആശുപത്രി ജീവനക്കാരനുമായ 53കാരനാണു മരിച്ചത്.
വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാള്‍ ചൊവ്വാഴ്ചയാണ് മരിച്ചത്. ജിബിഎസ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത പൂന നഗരത്തില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
ശരീരത്തിലെ പെരിഫറല്‍ ഞരമ്പുകളെ നശിപ്പിക്കുന്ന അപൂര്‍വ അവസ്ഥയാണ് ജിബിഎസ്. മഹാരാഷ്ട്രയില്‍ രോഗം ബാധിച്ച് ഇതിനകം എട്ടു പേരാണു മരിച്ചത്.