86 ശതമാനം സ്ഥാനാർഥികൾക്കും കെട്ടിവച്ച കാശ് പോയി
Friday, December 27, 2024 4:52 AM IST
ന്യൂഡൽഹി: ഈവർഷം ആദ്യം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരിൽ 86 ശതമാനം സ്ഥാനാർഥികൾക്കും കെട്ടിവച്ചകാശ് നഷ്ടമായതായി തെരഞ്ഞെടുപ്പ് കമ്മിഷൻ കണക്കുകൾ. മൊത്തം 8, 300 ഓളം സ്ഥാനാർഥികൾക്കാണ് ഇത്തവണ തോൽവിയോടൊപ്പം ധനഷ്ടവും സംഭവിച്ചത്. കഴിഞ്ഞതവണ 12,459 നാമനിർദേശപത്രികകളാണ് ലഭിച്ചത്. പത്രിക പിൻവലിക്കലും സൂക്ഷ്മപരിശോധനയും കഴിഞ്ഞതോടെ 8,360 പേരാണു മത്സരരംഗത്തുണ്ടായിരുന്നത്.
ഇതിൽ 7,190 പേർക്കും കെട്ടിവച്ചകാശ് പോയി. 584 പേർ അംഗീകൃത രാഷ്ട്രീയകക്ഷികളുടെ സ്ഥാനാർഥികളായിരുന്നു. കെട്ടിവച്ചതുക നഷ്ടമായവരിൽ 3,095 പേർ സ്വതന്ത്രരായാണു പത്രിക നൽകിയിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 25,000 രൂപയാണ് സെക്യൂരിറ്റി തുകയായി നൽകേണ്ടത്. പട്ടികജാതി, പട്ടികവർഗ സ്ഥാനാർഥികൾക്കു പകുതി തുക നൽകിയാൽ മതിയാകും.