ഐആർസിടിസിയുടെ ‘പണി’മുടക്ക്
സ്വന്തം ലേഖകൻ
Friday, December 27, 2024 4:52 AM IST
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ഒൗദ്യോഗിക ആപ്പായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസ്റ്റ് കോർപറേഷൻ (ഐആർസിടിസി) വീണ്ടും തകരാറിലായത് ട്രെയിൻ യാത്രക്കാരെ വലച്ചു.
ഐആർസിടിസിയുടെ ആപ്പും വെബ്സൈറ്റും തകരാറിലായതോടെ ടിക്കറ്റുകൾ ബുക്ക്ചെയ്യാൻ കഴിയാതെ യാത്രക്കാർ ദുരിതത്തിലായി. ഈ മാസമിത് രണ്ടാം തവണയാണ് സൈറ്റ് തകരാറിലാകുന്നത്.
തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കാത്തിരുന്ന പലർക്കും ഇരുട്ടടി കിട്ടി. വെബ്സൈറ്റ് സന്ദർശിച്ചപ്പോൾ ’അറ്റകുറ്റപ്പണി കാരണം ടിക്കറ്റിംഗ് സേവനം ലഭ്യമാകില്ല, ദയവായി പിന്നീട് ശ്രമിക്കുക’ എന്ന സന്ദേശമാണ് പലർക്കും ലഭിച്ചത്. റെയിൽവേ ഒൗദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.