കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റു മരിച്ചു
Thursday, December 19, 2024 2:23 AM IST
ജംഷഡ്പുർ: ജാർഖണ്ഡിലെ ജംഷഡ്പുർ നഗരത്തിൽ കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റു മരിച്ചു. മുന്ന എന്നറിയപ്പെടുന്ന അലോക്കുമാർ(28) ആണ് കൊല്ലപ്പെട്ടത്.
മോട്ടോർസൈക്കിളിലെത്തിയ രണ്ട് അക്രമികളാണു വെടിയുതിർത്തത്. അലോക്കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞുവെന്നും മുൻവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നും പോലീസ് അറിയിച്ചു.